Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayatollah Ali Khamenei

ഖ​മനയ്‌യു​ടെ ത​ക​ർ​ന്ന വ​സ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ആ​ദ്യ​മാ​യി പു​റ​ത്തു​വി​ട്ട് ഇ​റാ​ൻ

ടെഹ്റാൻ: അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തിൽ കൊ​ല്ല​പ്പെ​ട്ട മു​ൻ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖമനയ്‌യുടെ ത​ക​ർ​ന്ന ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ പു​റ​ത്തു​വി​ട്ടു. ടെ​ഹ്റാ​നി​ലെ അ​തീ​വ സു​ര​ക്ഷി​ത​മാ​യ ഭ​ര​ണ​കൂ​ട സ​മു​ച്ച​യ​ത്തി​നുനേരേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നുശേ​ഷം ആ​ദ്യ​മാ​യാ​ണ് തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിടുന്നത്.

ഖ​മനയ്‌യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഫെ​ബ്രു​വ​രി 28-ന് ​ന​ട​ന്ന ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് പരമോന്നത നേതാവിന്‍റെ വ​സ​തി ത​ക​രുന്നതും കൊല്ലപ്പെടുന്നതും. സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ ഇ​മാം ഖൊ​മേ​നി ഹു​സൈ​നി​യ എ​ന്ന പ്രാ​ർ​ഥ​നാ ഹാ​ൾ പൂ​ർ​ണമാ​യും ത​ക​ർ​ന്ന​ടി​ഞ്ഞ നി​ല​യി​ലാ​ണു ദൃശ്യങ്ങളിലുള്ളത്.

നേരത്തെ, ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളിലൂടെ ഖ​മനയ്‌യുടെ വസതി തകർന്നുതരിപ്പണമായതു പു​റം​ലോ​കം ക​ണ്ടി​രു​ന്നെ​ങ്കി​ലും, വ​സ​തി​ക്കകത്തുനി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം റി​ലീ​സ് ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഖ​മനയ്‌യുടെ കു​ടും​ബാം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

International

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും തി​ന്മ നി​റ​ഞ്ഞ മ​നു​ഷ്യ​ൻ ഇ​നി​യി​ല്ല; ഖ​മനയ് കൊ​ല്ല​പ്പെ​ട്ട​താ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മനയ് കൊ​ല്ല​പ്പെ​ട്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‌​ഡ് ട്രം​പ്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും തി​ന്മ നി​റ​ഞ്ഞ മ​നു​ഷ്യ​ൻ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ട്രം​പ് ഇ​തു​സം​ബ​ന്ധി​ച്ച് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ദി ​ട്രൂ​ത്തി​ൽ കു​റി​ച്ച​ത്.

ഖ​മനയ്​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ത​നി​ക്ക് ല​ഭി​ച്ച​താ​യും അ​ത് ശ​രി​യാ​യ വി​വ​ര​മാ​ണെ​ന്ന് ക​രു​തു​ന്ന​താ​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഇ​തേ അ​വ​കാ​ശ​വാ​ദ​വു​മാ​യി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​സ്ര​യേ​ൽ മാ​ധ്യ​മ​ങ്ങ​ളും ഖ​മനയ് കൊ​ല്ല​പ്പെ​ട്ടെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​റാ​ൻ ഇ​സ്ര​യേ​ലി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി​യി​രു​ന്നു. ഖ​മനയ് സു​ര​ക്ഷി​ത​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി​യെ​ന്നാ​ണ് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഖ​മനയ് മാ​ത്ര​മ​ല്ല, ഇ​റാ​ന്‍റെ മു​ൻ​നി​ര നേ​താ​ക്ക​ളെ​ല്ലാം കൊ​ല്ല​പ്പെ​ട്ട​താ​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‌​ഡ് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ലെ നി​ര​വ​ധി മു​ൻ​നി​ര നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും ട്രം​പ് കു​റി​ച്ചു.

നി​ല​വി​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള നേ​തൃ​ത്വം അ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നും, അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ഖ​മനയ്​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ഖ​മനയ് ഉ​ട​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും, അ​ദ്ദേ​ഹം പൊ​തു​വേ​ദി​യി​ൽ എ​ത്താ​ത്ത​ത് അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ൻ​ബ​ലം ന​ൽ​കു​ന്നു.

International

ആ​യ​ത്തൊ​ള്ള ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് നെ​ത​ന്യാ​ഹു; ത​ള്ളി ഇ​റാ​ൻ

ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​സ്ര​യേ​ലി മാ​ധ്യ​മ​ങ്ങ​ളും നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് പി​ൻ​ബ​ലം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്.

ശ​നി​യാ​ഴ്ച ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഖ​മനയ്​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യും ഭ​ര​ണ​സി​രാ​കേ​ന്ദ്ര​വും ഇ​സ്ര​യേ​ൽ ത​ക​ർ​ത്തി​രു​ന്നു. ന്യൂ​യോ​ർ​ക്ക് ടൈം​സ് പു​റ​ത്തു​വി​ട്ട ഒ​രു ഉ​പ​ഗ്ര​ഹ ചി​ത്ര​ത്തി​ൽ, ഖ​മേ​നി​യു​ടെ ടെ​ഹ്‌​റ​നി​ലെ വ​സ​തി ത​ക​ർ​ന്ന​താ​യി വ്യ​ക്ത​മാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഖ​മനയ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന സൂ​ച​ന ന​ൽ​കി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം നെ​ത​ന്യാ​ഹു​വി​ന്‍റെ​യും ഇ​സ്ര​യേ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ ത​ള്ളു​ന്ന​താ​ണ് ഇ​റാ​ന്‍റെ പ്ര​തി​ക​ര​ണം.

ഖ​മനയ് ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യും നി​ല​വി​ൽ സു​ര​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റി​യ​താ​യും ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഖ​മനയ്​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

ഖ​മനയ് ഉ​ട​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും അ​തു​ണ്ടാ​യി​ല്ല. ഇ​ത് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്നു​ണ്ട്.

Latest News

Corehub Up